core memories

നിങ്ങൾ എങ്ങനെയാണ് എന്നെ ഈ 2 വർഷം കൈകാര്യം ചെയ്തത് എന്ന് എനിക്കറിയില്ല. വളരെ വൈകിയാണ് നമ്മൾ കൂടിയതെങ്കിലും എനിക്ക് എൻ്റെ ഈ പഠന കാലഘട്ടം മറക്കാൻ പറ്റാത്തതിലധികം സുന്ദരമാക്കി തന്ന എൻ്റെ പ്രിയങ്ങൾ. നിങ്ങൾ ഓരോരുത്തരും എനിക്ക് തന്ന സ്നേഹവും കരുതലും മായ്ക്കപ്പെടുന്ന ഒന്നല്ല. രാഹുലേട്ടാ... എന്ന വിളിക്കപ്പുറം നിങ്ങൾക്കു വേണ്ടി നിക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അക്കയും,RJ യും പ്രിങ്കവും ഗോപികയും KK യും നിങ്ങൾ എനിക്കായി ചെയ്തു തന്നത് നിങ്ങൾക്കിടയിൽ എനിക്ക് എൻ്റെതായ ഒരിടം തന്നു എന്നുള്ളതാണ്. ആ കോളേജ് മുറ്റത്തെ ഫേയ്ക്ക് ആയിട്ടുള്ള പല മുഖങ്ങൾക്കിടയിൽ സ്നേഹിക്കാനും ചിരിപ്പിക്കാനും മാത്രം അറിയുന്ന എൻ്റെ വിലപ്പെട്ട ചില മുഖങ്ങൾ.
ഒടുവിൽ പടിയിറങ്ങലിൻ്റെ നേരം എത്തിയപ്പോഴും എനിക്ക് കിട്ടിയ ചില മനസ് നുറുങ്ങുന്ന നിമിഷങ്ങളിൽ എന്നെ ചേർത്ത് നിർത്തി എന്നെ ചിരിപ്പിച്ച പ്രിയപ്പെട്ടവർ .
നിങ്ങളെ ഞാൻ എൻ്റെ ഈ യാത്രയിൽ എങ്ങനെ മറക്കാനാണ് .

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS