സ്വപ്നങ്ങൾ പ്രതീക്ഷകൾ

സ്വപ്നങ്ങൾ 
പ്രതീക്ഷകൾ
ആഗ്രഹങ്ങൾ..
ഇതെല്ലാം ജീവിതത്തിലൂടെ ഒഴുകി കൊണ്ടിരിക്കുകയാണ്. ഇതിൻ്റെയൊക്കെ ഭാഗമായ നമ്മൾ ആ ഒഴുക്കിനൊപ്പം ഒഴുകിക്കൊണ്ടിരുന്നു ...
ഞാൻ എന്ന വ്യക്തിയെ സംബന്ധിച്ചെടുത്തോളം ഒരുപാട് ആഗ്രഹങ്ങൾ ജീവിതത്തിൽ കൊണ്ട് നടക്കുന്നയാളാണ്. പഠിത്തം ഒക്കെ കഴിഞ്ഞ് നല്ലൊരു ജോലി വാങ്ങണം. കുറച്ച് കാലമൊക്കെ എൻ്റേതായ ജീവിതം ഒക്കെ ജീവിച്ച് കഴിഞ്ഞിട്ട് പുതിയ ജീവിത വഴി തിരഞ്ഞെടുക്കണം എന്നൊക്കെ ആയിരുന്നു സ്വപ്നം ..
നല്ല കുറച്ച് ബന്ധങ്ങൾ ഉണ്ടാക്കണം എന്നത് ഈ ഒഴുക്കിലെ എൻ്റെ പ്രതീക്ഷ ആയിരുന്നു. പഠിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിൽ മറ്റൊരു രീതിയിലും ബുദ്ധിമുട്ട് വരരുതെന്നും, ഇനി അഥവാ ഉണ്ടായാൽ തന്നെ മനസ്സ് മടുക്കാത്ത രീതിയിൽ അതിനെ കൈകാര്യം ചെയ്യാൻ കഴിയണമെന്നും ആയിരുന്നു ആഗ്രഹം....

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS