യാത്ര....
യാത്രകുറിപ്പുകൾ
യാത്രകൾ എപ്പോഴും മനോഹരമാകുന്നത് യാത്രയുടെ മടങ്ങി വരവിൽ വിശേഷം പങ്കുവെക്കാൻ ആരെങ്കിലും ഉണ്ടാവുമ്പോൾ ആണ് എന്ന് കേട്ടിട്ടുണ്ട്.
ഒരു യാത്ര...അത് നമുക്ക് എത്ര മാത്രം പുതിയ അറിവുകളും, എത്രമാത്രം പുതിയ അനുഭവങ്ങളും, ഓർമ്മകളുമാണ് നൽകുന്നത്.
ഓരോ യാത്രയും ഓരോ അറിവും,ഓരോ പുതിയ പാഠങ്ങളും പകർന്നു നൽകുന്നു. ഓരോ തിരിച്ചറിവുകൾ സമ്മാനിക്കുന്നു.
നമ്മൾ പോലും പ്രതീക്ഷിക്കാത്ത ഒരുപാട് കഥകൾ കാണുന്നു, കേൾക്കുന്നു.
സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന അവസരവും,
സങ്കടം കൊണ്ട് മനസ്സ് വിങ്ങി പോട്ടുന്നതും ,
ആശ്ചര്യം കൊണ്ട് കണ്ണുകൾ വിടരുന്നതും
അനുഭവങ്ങൾ കൊണ്ട് മനസ്സ് നിറയുന്നതും
എല്ലാം ആ യാത്രയിൽ നാം അറിയുന്നു....
അതാണ് ഓരോ യാത്രയും..
Comments
Post a Comment