യൂണിയൻ്റെ പരാജയം - AGNEYA
യൂണിയൻ്റെ പരാജയം
യൂണിയൻ -- പദം എന്നത് ഒരുമിച്ച് എന്ന് തന്നെ അല്ലേ...
പക്ഷേ ഞങ്ങളുടെ കോളേജിൽ അങ്ങനെ അല്ല....യൂണിയനും , നിർദിഷ്ട അധ്യാപികയും അടങ്ങിയ കമ്മ്യൂണിറ്റിയിൽ കോളജിലെ പല പരിപാടികളുടെയും ആസൂത്രണം നടക്കുന്നത് യൂണിയൻ ചെയർപേഴ്സനും , അവരുടെ ക്ലാസ്സ് അധ്യാപികയും ക്ലാസ്സിലെ കയിൽ എണ്ണാവുന്ന കുറച്ച് കുട്ടികൾക്കിടയിലും ആണെന്നുള്ള വളരെ ദയനീയമായ അവസ്ഥയാണ് കണ്ടുവരുന്നത്.
ഒരുപയഗവും ഇല്ലാതെ ഇത്തരമൊരു അവസ്ഥ മറ്റു കോളജുകളിൽ ഉണ്ടോ എന്ന് അറിയില്ല.
അധ്യാപകരുടെ താൽപര്യം മാത്രം നടത്തി പോരുന്ന ഒരു പറ്റം വിദ്യാർത്ഥികൾ അടങ്ങുന്ന വിഭാഗം മറ്റു കുട്ടികളിൽ ഇത്തരമൊരു തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന അവസ്ഥയും കൂടി ആവുമ്പോൾ കണ്ട് നിൽക്കുന്ന മറ്റുള്ളവർക്ക് കൂടി ഇതൊരു മാനസിക ബുദ്ധിമുട്ട് ആണ് നൽകുന്നത്.
ഇത്തരത്തിൽ യൂണിയനിലെ മറ്റുള്ളവർക്ക് ഒരു സ്ഥാനവും നൽകാത്ത രീതികൾ നിലനിൽക്കുന്നിടത്തോളം കാലം യൂണിയൻ്റെ നിലനിൽപ് കൊണ്ട്
അതിലെ ചില സ്ഥാനം വഹിക്കുന്നവർക്ക് മാത്രം ഗുണം കിട്ടുന്ന അവസരമേ ഉണ്ടാവുകയുള്ളൂ...
അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഇന്നത്തെ കാലഘട്ടത്തിലെ ഇത്രയും പ്രായമായ നമ്മൾ വിദ്യാർഥികൾക്ക് അഭിപ്രായ്വാതന്ത്ര്യം ഇല്ല എന്ന് പറയുമ്പോൾ ഭാവി അധ്യാപകർ ആവാൻ പോകുന്ന നമ്മളെ പോലുള്ളവർക്ക് മികച്ച ചിത്രമാണ് നമുക്ക് മുന്നിലുള്ള അധ്യാപകർ കാണിച്ച് തരുന്നത് എന്നുള്ളത്.
Comments
Post a Comment