BLOOD BY HEART ❤️
ഇന്നത്തെ എൻ്റെ വരികൾ നിങ്ങൾക്കുള്ളതാണ്...
ഒരുപാട് നാളുകൾ ഏതാണ്ട് ഒരു വർഷത്തെ നീണ്ട നാളുകൾക്ക് ശേഷം വലിയൊരു സന്തോഷം നൽകി കൊണ്ടായിരുന്നു ചേട്ടൻ നാട്ടിൽ എത്തിയ വിവരം ഞാൻ അറിയുന്നത്. വന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ നേരിട്ട് കാണാൻ വേണ്ടിയുള്ള കാത്തിരുപ്പ് ആയിരുന്നു. സ്വന്തം സഹോദരൻ അല്ലെങ്കിലും എനിക്ക് ഇതെൻ്റെ സ്വന്തം സഹോദരൻ തന്നെ ആണ്.
ഒരു സഹോദരൻ സ്വന്തമായി ഇല്ലെങ്കിലും അങ്ങനെ ഒരു തോന്നൽ തരാത്ത വിധം തന്നെ ആണ് ചേട്ടൻ എന്നോട് മിണ്ടിയിരുന്നത് പോലും.
രൂപത്തിൽ വലിയ മാറ്റം തന്നെ ആണ് ആദ്യത്തെ കാഴ്ചയിൽ തന്നെ ചേട്ടനെ കണ്ടപ്പോൾ എനിക്ക് തോന്നിയത്. ആദ്യത്തെ പുഞ്ചിരിയിൽ തന്നെ ഒരുപാട് നാളത്തെ കാത്തിരിപ്പിൻ്റെ കടുപ്പം ഉണ്ടായിരുന്നു.
ആറു വർഷത്തെ പഴക്കം ഉണ്ട് ഈ ബന്ധം ഇങ്ങനെ ആയി മാറിയതിനു.
ഇന്നത്തെ ദിവസം എനിക്ക് അത്രയും പ്രിയപ്പെട്ടതായി തോന്നിയതിൻ വേറെയും കാരണങ്ങൾ ഉണ്ടായിരുന്നു.
രാവിലെ തന്നെ ഒരുമിച്ചുള്ള ആഹാരത്തിന് ശേഷം ഒരുമിച്ച് ഒരുപാട് ദൂരം ഞങ്ങൾ നടന്നു സംസാരിച്ചു. എത്ര നാളുകൾക്ക് ശേഷമാണ് ഇങ്ങനെ കാര്യമൊക്കെ പറഞ്ഞ് ചിരിച്ച് നടക്കുന്നതെന്ന് എനിക്ക് അറിയില്ല. എൻ്റെ സഹോദരൻ എന്നതിലപ്പുറം എൻ്റെ ഏറ്റവും വലിയ നല്ല സുഹൃത്ത് എൻ്റെ ഒപ്പം ഉണ്ടായിരുന്നു....💓
പിന്നെ ഇന്നത്തെ ദിനം പ്രത്യേകത ഉള്ളതായി മാറാൻ രണ്ടാമത്തെ കാരണം ചേട്ടൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ഇന്നത്തെ ദിനം കൂടെ ഉണ്ടായിരുന്നു.
ആദ്യം skater boy ചേട്ടനെ ആണ് കണ്ടത്. ആദ്യത്തെ കാഴ്ചയിൽ തന്നെ മുഖത്തെ നല്ലൊരു പുഞ്ചിരി ഉണ്ടായിരുന്നു. പിന്നെ കൂടെ കൂടിയത് സുബ്രു ചേട്ടൻ ആയിരുന്നു. ഇവരുടെ ഒന്നും ശരിയായ പേരുകൾ ഇതൊന്നും അല്ലെങ്കിലും എൻ്റെ ചേട്ടൻ ഇവരെ വിളിക്കുന്നത് ഇങ്ങനെ ഒക്കെ ആണ് കേട്ടോ...
ഇവരെ പറ്റിയൊക്കെ മുൻപ് പറഞ്ഞിട്ടുണ്ടെങ്കിലും ചേട്ടൻ്റെ കഥയിലെ ആ കഥാപാത്രങ്ങളെ നേരിട്ട് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.
ആദ്യം തങ്കശ്ശേരി ലൈറ്റ് ഹൗസും അവിടത്തെ കാഴ്ചകളും ആയിരുന്നു. ഒരുപാട് ചിരിച്ചു. എല്ലാവരോടും നല്ല വർത്തമാനം പറയാൻ കുറച്ച് അവസരം ഒക്കെ കിട്ടി..
പിന്നെ ചേട്ടൻ്റെ വക എനിക്ക് ഒരു ഉടുപ്പും ഒരു ഐസ് ക്രീമും കിട്ടി. എന്തെന്നില്ലാത്ത ഒരു പ്രത്യേക സന്തോഷവും മനസ്സും നിറയുന്നത് പോലെ തോന്നി.
ഉച്ചയ്ക്കു വിക്കി ചേട്ടനും ഒപ്പം കൂടി.. എല്ലാവരും എന്ത് രസമാണ്. ഒരുമിച്ചുള്ള ഉച്ചഭക്ഷണത്തിന് ശേഷം ഒരുപാട് നേരം സഞ്ചരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്തു. ഒരുപാട് പേരോട് സംസാരിക്കാത്ത ഒരുപാട് പേരോട് ചങ്ങാത്തം കൂടാത്ത എന്നെ പോലെ ഒരാൾക്ക് ഇന്നത്തെ ദിനം അത്രയും പ്രിയപ്പെട്ടത് തന്നെ ആയിരുന്നു. ഒരിക്കലും മറക്കാത്ത ദിനം തന്ന
എല്ലാവർക്കും എൻ്റെ പ്രിയപ്പെട്ട ചേട്ടനും ഒരുപാട് നന്ദി..
സ്നേഹം മാത്രം ....🥹🫂
എൻ്റെ ഈ വാരത്തിലെ പുസ്തകത്താളിലെ താളുകളെ ഇന്നത്തെ ദിനം എനിക്ക് തന്ന നിങ്ങളെ ഞാൻ ഒരിക്കലും മറക്കില്ല.
"കാലമല്ല ബന്ധത്തിൻ്റെ അളവുകോൽ, അതിൻ്റെ ആഴമാണ്....."
Comments
Post a Comment