second day of new academic year
June 2 , Friday --- totally dry day
ഇന്നത്തെ ദിനം വളരെ മറക്കാൻ കഴിയാത്ത ഒരു നല്ല ദിനം ആയിരുന്നു. രാവിലത്തെ ആദ്യത്തെ പിരീഡ് ഓപ്ഷണലായിരുന്നു. ജൂൺ 5 രക്തദാന ക്യാമ്പിന്റെ പ്ലാനിങ്ങിലേക്കായി ഞങ്ങൾ മൂന്നുപേരും ഹാളിലേക്ക് ഇറങ്ങി. അതേസമയത്ത് തന്നെ കോളേജിൽ മൊത്തത്തിൽ കറണ്ട് പോയി. വൈദ്യുതി ബന്ധത്തിൽ ഉണ്ടായ തടസ്സം കുട്ടികളെ മൊത്തത്തിൽ വലച്ചു. കുടിവെള്ള മുട്ടിയതും മറ്റൊരു വിഷമമായി കുട്ടികൾക്കിടയിൽ മാറി. കഴിഞ്ഞദിവസം ജോജു സാറിന്റെ നേതൃത്വത്തിൽ കോളേജിലേക്ക് വേണ്ട സജഷൻസ് കൊടുത്തതിൽ ഒന്ന് കുടിവെള്ളം ആയിരുന്നു. ഒരുപാട് ബുദ്ധിമുട്ട് വന്നതിൻ്റെ ഭാഗമായി എല്ലാ കുട്ടികളും വീടുകളിലേക്ക് മടങ്ങി.
കുപ്പികളിലെ വെള്ളം ശേഖരിക്കുന്ന വിദ്യാർത്ഥി...😁
Comments
Post a Comment