From 19- 22 , the researchers fest is going on in KARYAVATTAM CAMPUS . students and teachers from our college had attended the sessions and go for the exhibition.
ഒരുവൻ്റെ ചുറ്റും രത്നകല്ലുകൾ ഉണ്ടാവാം എന്നാൽ അവനത് അറിയുന്നില്ല..... ഇക്കരെയുള്ളപ്പോൾ അക്കരെയും അക്കരെയുള്ളപ്പോൾ ഇക്കരെയും രത്നം ഉള്ളതായി തോന്നാം.... എന്നാൽ അവയൊക്കെയും അവൻ്റെ കണ്ണിലെ മിഥ്യാ കാഴ്ച്കൾ ആയിരുന്നു.... അവൻ്റെ ഉള്ളിലെ രത്നത്തെ കാണാൻ അവനോ , അവൻ്റെ കണ്ണുകൾക്കോ ആയില്ല..... അക്കരെ പച്ചപ്പിൽ അവനവൻതൻ രത്നംകല്ലിൻ എത്രയോ അകലം പോയികഴിഞ്ഞിരിക്കുന്നു..... തിരിച്ചറിയൂ നിൻ രത്നകല്ലുകളെ നേടൂ നിൻ മാർഗ്ഗത്തെ..... മുന്നേറു വിജയം കൈകളിലെത്തും വരെയും.....
അവസാന ദിനം.... ഇന്ന് ടീച്ചിംഗ് പ്രക്ടിസിൻ്റെ അവസാന ദിനമായിരുന്നു. എട്ടാം ക്ലാസ്സിൽ കിട്ടിയ പീരിയഡിൽ ഇന്ന് ഫുഡ് ചെയിൻ ഫുഡ് വെബ് സംബന്ധിച്ച ഇന്നോവേറ്റീവ് മോഡൽ കാണിച്ചുള്ള പഠനം നടത്താൻ സാധിച്ചു .ഇന്ന് ഉച്ച വരെ Christmas exam revision നടത്തി. ശേഷം എല്ലാ കുട്ടികളെയും കണ്ട് സ്നേഹം പങ്കുവച്ചു.. യാത്ര പറഞ്ഞു. ഒരുപാട് സന്തോഷവും വിഷമവും തോന്നിയ ദിനം...മധുരം പങ്കു വെച്ച് നൽകി. ഫോട്ടോ എടുത്തു. കൈകൾ കോർത്ത് പിടിച്ച് ആശംസകൾ നൽകി. കുട്ടികൾ ഒരുപാട് സ്നേഹത്തോടെ യാത്ര പറഞ്ഞു. ഉച്ചയ്ക്ക് ശേഷം HM , മറ്റ് അധ്യാപകർക്കൊപ്പം മീറ്റിംഗ് നടത്തി. യാത്ര പറഞ്ഞു. അനുഭവങ്ങൾ പങ്കു വെച്ചു.. എല്ലാ അധ്യാകരും ആശംസകൾ നൽകി.
Comments
Post a Comment