ഇന്നത്തെ എഴുത്തിലെ വ്യക്തി ....❤️
സിസ്റ്ററേ .....
എനിക്കെങ്ങനെ സ്നേഹം പറയണമെന്നറിയില്ല.
അധികമൊന്നും ചിരിക്കാത്ത മുഖമാണ് എന്റേതെങ്കിലും കുറച്ച് നാളത്തേയ്ക്കെങ്കിലും എന്റെ ചിരിയ്ക്ക് കാരണമായത് സിസ്റ്ററാണെന്ന് നിസ്സംശയം ഞാൻ പറയും. പരീക്ഷ നാളുകൾക്കിടയിൽ ഞാൻ ഇത്രയും സമാധാനത്തോടെയും പ്രസന്നതയോടെയും ഇരുന്നിട്ടില്ല..
രുചിയുള്ള ഭക്ഷണം ഉണ്ടാക്കി തരുന്ന ഓരോ കൈകളും അത്രയേറെ സ്നേഹമുള്ളതായിരിക്കും..
അല്ലെങ്കിൽ അവയ്ക്കോരോന്നിനും ഇത്രയും സ്വാദ് തോന്നില്ലല്ലോ... എൻ്റെ ജീവിതത്തിൽ എനിക്ക് ഇത്രയും ഓർക്കാൻ രുചിയുള്ള ഭക്ഷണം ഉണ്ടാക്കി തന്ന ആരുമുണ്ടാവില്ല ..
ഒരുപാട് പേരോടൊന്നും അടുക്കാത്ത സ്വഭാവം ആണെനിക്ക് എന്നിട്ടും സ്റ്റെഫാനി സിസ്റ്ററേ എനിക്ക് നിങ്ങളോട് ഒരുപാട് സ്നേഹം തോന്നുന്നു..
തോന്നിയ സ്നേഹം മടിയില്ലാതെ തന്നെ പറയാൻ എനിക്ക് ഇഷ്ടമാണ്. അതിനു ഇത്രയും നല്ലൊരു മാധ്യമം വേറെ ഒന്നില്ല...
ഇന്നത്തെ ഈ ബ്ലോഗ് സിറ്റ്ററിന് വേണ്ടിയാണ്..
ഒരുപാട് നല്ല ചിരികൾ തന്ന, ചെറിയ ഹൃദയത്തിലെ ചെറിയൊരു താളിലെ ഭാഗമായി മാറിയ പ്രിയ സ്റ്റെഫാനി സിസ്റ്ററിന് എൻ്റെ എല്ലാ സ്നേഹവും ഈ എഴുത്തിൽ ചേർക്കുന്നു....
നന്ദി....സ്നേഹം മാത്രം....🌻❤️
Comments
Post a Comment