ചിരകാലം


                  എന്തോ ഭയങ്കര മടിയാണിപ്പോൾ
                      കൂടെയിരിക്കണമെന്നുണ്ട്
                എന്നാൽ മനമതിനനുവദിക്കുന്നില്ല....
                    എന്തോ ഭയങ്കര മരവിപ്പാണ്
                        ഒന്നുറങ്ങണമെന്നുണ്ട്
               എന്നാൽ നിനവതിനനുവദിക്കുന്നില്ല....                                   സങ്കടങ്ങളുടെ ഈ താഴ്‌വരയിൽ
                            ഞാൻ ഒറ്റയ്ക്കായോ?
      എന്നതും എനിക്ക് അറിയുവാൻ കഴിയുന്നില്ല....

  പ്രിയ ലോകമേ ഞാൻ നിന്നിൽ നിന്നും വന്നതും,
           നീ എന്നെ വഹിക്കുന്നവനുമല്ലെയോ,
 എന്നിലെ നഷ്ടങ്ങളെ വഹിക്കുന്നതും നീയല്ലെയോ,
     എൻ്റെ തുനിവുകൾക്ക് സ്ഥൈര്യവും നീയല്ലോ...
   ഇന്ന് നിൻമനസിൻ മടുപ്പിൻ നിൻമരവിപ്പിൻ
            കാരണം, നിൻ്റെ ഓർമ്മകളാവാം....


 

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS