when I became an educational minister
*ഞാൻ ഒരു വിദ്യാഭ്യാസ മന്ത്രി ആയാൽ കൊണ്ടു വരാൻ ആഗ്രഹിക്കുന്ന മാറ്റങ്ങൾ*
📌 എല്ലാ ഗവ. അധ്യാപകരുടെ മക്കളും ഗവ. വിദ്യാലയങ്ങളിൽ നിർബന്ധമായും പഠിക്കണം എന്നുള്ള നിയമം വേണം.
📌 സ്കൂളുകളിൽ ശരിയായ രീതിയിൽ ഉള്ള പഠനം കുട്ടികൾക്ക് ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ BRC തല ട്രെയിനർമാരുടെ ഇടവിട്ടുള്ള അന്വേഷണവും, സന്ദർശനവും, അധ്യാപകരുടെ ക്ലാസ്സ് എടുക്കലുകളിൽ ഉള്ള വീഴ്ചകൾ ശരിയായ രീതിയിൽ അധ്യാപകരെ പറഞ്ഞ് തിരിത്തിക്കാൻ കഴിവുള്ള ട്രെയിനർമാരും ഒക്കെ ഉള്ള system കൊണ്ട് വരണം.
📌 അധ്യാപകർക്ക് ക്ലാസ്സ് എടുക്കുന്നതിന് വേണ്ടിയുള്ള കൃത്യതയോടെ ഉള്ള ക്ലസ്റ്റർ ക്ലാസ്സുകൾ നടത്തണം.
ക്ലസ്റ്ററിൽ ലഭ്യമായ അറിവുകൾ അധ്യാപകർ ക്ലാസ്സുകളിൽ വിദ്യാർത്ഥികളിൽ എത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം.
Comments
Post a Comment