കൂടുമ്പോൾ ഇമ്പമുള്ളതാകട്ടെ കുടുംബം
എവിടെയൊക്കെ പോയാലും , ഏതൊക്കെ നാട് ഇഷ്ടം ആണെന്ന് നാം പറഞ്ഞാലും നാം ഏറ്റവും സുരക്ഷിതരും സന്തോഷവാന്മാരും ആയിരിക്കുന്നത് നമ്മുടെ മാതാപിതാക്കളോടൊപ്പം ആയിരിക്കുമ്പോൾ ആണ്... മുൻപൊരിക്കൽ ഒരു സായാഹ്ന സമയം ഞാൻ ഓരോ കാഴ്ച്ചയും കണ്ട് ഇരിക്കുമ്പോഴാണ് ഈ ചിത്രം കണ്ണുകളിലേക്കെത്തുന്നത്...
"ഒരു കുടുംബം "
അച്ഛനും, അമ്മയും, മകളും എനിക്ക് ആ ഫ്രെയിമിൽ കാണാൻ കഴിഞ്ഞു... കുറച്ച് നേരം അവരെ തന്നെ നോക്കിയിരുന്നു. എന്തോ വല്ലാത്ത ഒരു സന്തോഷം ഉള്ളിലും , പുഞ്ചിരി ചുണ്ടുകളിലും വിടർന്നതായി തോന്നി. എന്തുകൊണ്ടാണെന്ന് അറിയില്ല. ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ കണ്ട മനസ്സ് നിറക്കുന്ന ഒരു കാഴ്ച ആയി എനിക്ക് അത് അനുഭവപ്പെട്ടു.
Comments
Post a Comment