ചിറകുകൾ / wings

ചിറകുകളെ പിടിച്ചു കെട്ടാൻ കയറുണ്ടായിരുന്നെങ്കിൽ അവൻ അവളുടെ ചിറകുകളെ പിടിച്ചു കെട്ടിയേനെ ...
അവളുടെ ചിറകുകൾ അത്രയും ദുർബലമായിരുന്നു...
പറക്കമുറ്റിയ പ്രായമൊക്കെയും അവളുടെ ചിറകുകൾക്ക് മഴവില്ലിൻ്റെ നിറമായിരുന്നു...
ഇന്ന് അവളുടെ ചിറകുകൾ മങ്ങിയിരിക്കുന്നു.
ഇക്കഴിഞ്ഞ കാലമൊക്കെയും അവളുടെ സ്വപ്നങ്ങൾ പോലെ അവളുടെ ചിറകകൾ അവളെയും കൊണ്ടു പറന്നു നടന്നിരുന്നു.
ഇന്ന് അവളുടെ സ്വപ്നങ്ങളും , ചിറകുകളും 
അത്രമേൽ തളർന്നിരിക്കുന്നു....


Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS