എൻ്റെ യാത്രകൾ....

എൻ്റെ യാത്രകൾ എപ്പോഴും എനിക്ക് വ്യത്യസ്തമായി ഇരിക്കണം എന്ന് നിർബന്ധം ആണ്. ജീവിതത്തിൽ ഓർത്തു വെക്കാൻ ഒക്കെ അല്ലേ ഇതുപോലെ ഓർമ്മകൾ..
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ആണ് എൻ്റെ യാത്ര ഇന്ന് സഫലമായത്. വൈകുന്നേരം കിട്ടിയ ഗുരുവായൂർ എക്സ്പ്രസിൽ എൻ്റെ യാത്ര പുറപ്പെട്ടു....
ആദ്യമൊക്കെ തിരക്ക് ആയിരുന്നെങ്കിലും സ്ഥലം കിട്ടി ഇരിക്കാൻ ....10 മണിയോട് കൂടി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി...
ശേഷം മെട്രോ പോട് backpacker എന്ന stay തിരഞ്ഞെടുത്തു.. നല്ല ഒരു bed ആയിരുന്നു എനിക്കായി അവർ ഒരുക്കി തന്നത്... 
റൂമിൽ എത്തി ഒന്ന് ഫ്രഷ് ആയതിനു ശേഷം പുറത്തേക്ക് ഒക്കെ ഒന്ന് ഇറങ്ങി.
ഒരു ചായ കുടിച്ച് പിന്നെയും എങ്ങോട്ട് എന്നില്ലാതെ അങ്ങനെ നടന്നു . 
ശേഷം റൂമിലേക്ക് പോയി നല്ലൊരു ഉറക്കം അങ്ങ് കൊടുത്തു...

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS