പഠനമില്ലാദിനം.....😂

13/01/2023 - വെള്ളി ; എന്നും ഇതുപോലെ ആയിരുന്നെങ്കിൽ.....

ഇന്ന് ഒരു പ്രത്യേക ദിനം ആയിരുന്നു. ഇന്നത്തെ ദിനം ക്ലാസ്സുകൾ ഒന്നും തന്നെ ഇല്ലായിരുന്നു.... രാവിലെ തന്നെ നേരത്തേ കോളേജിൽ എത്തി. രാവിലെ ഞങ്ങളുടെ പച്ചക്കറി തോട്ടത്തിൻ്റെ വിളവെടുപ്പ് ആയിരുന്നു. ബിനു സാറും, ജോർജ് സാറും മാർക്കോസ് ചേട്ടനും ഞങ്ങളോടൊപ്പം കൂടി. ഷൈനി മിസ്സും കുട്ടികൾ എല്ലാവരും ചേർന്ന് വിളവെടുപ്പ് നേതൃത്വം നൽകി. നല്ലൊരു വിളവ് ആണ് കിട്ടിയത്. 

ശേഷം തിയേറ്റർ ആർട്ടിൽ വിദഗ്ദനായ രജു സാറിൻ്റെ നേതൃത്വത്തിൽ ക്ലാസ്സ് ആയിരുന്നു. പല തരം കളികളിലൂടെയും , മത്സരങ്ങളിലൂടെയും ഞങ്ങളിലെ കല ഉയർത്തുക എന്നതായിരുന്നു മുഖ്യലക്ഷ്യം. ഒരുപാട് ആസ്വദിച്ചു. ഉച്ച വരെ സമയം പോയതറിഞ്ഞില്ല....എല്ലാവരും നല്ല രീതിയിൽ ആസ്വദിച്ചു.

ഉച്ചയ്ക്ക് ശേഷം അലീന, ആരതി എന്നിവരുടെ പിറന്നാൽ പ്രമാണിച്ച ശ്രുതി ഉണ്ടാക്കിയ കേക്കും മുറിച്ച് വളരെ നല്ലോരു നിമിഷം ഉണ്ടായി. 
ഉച്ചയ്ക്ക് ശേഷം  ' art and aesthetic ' ക്ലാസ്സ് ആയിരുന്നു. പല ഗ്രൂപ്പുകൾ ആയി തിരിച്ച് അവർ തമ്മിൽ ഉള്ള പാട്ട് മത്സരം ആയിരുന്നു..
ഞാൻ ആറാമത്തെ ഗ്രൂപ്പ് ആയിരുന്നു. വളരെ നല്ല രീതിയിൽ കുറച്ചു നേരത്തേ പരിശീലനം ഞങ്ങളുടെ ഗ്രൂപ്പിന് രണ്ടാം സ്ഥാനം നേടി തന്നു. 
വളരെ നല്ലൊരു ദിനം...

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS