നാടും ഉത്സവവും
ഉത്സവം കൊടിയേറി. ഒരു നാടിൻ്റെ സംസ്കാരവും, ചരിത്രവും ഒക്കെ ഉൾക്കൊള്ളുന്നതാണ് നാടിൻ്റെ ഉത്സവം. നാട്ടിലേക്ക് വണ്ടി കയറുമ്പോൾ ഒരുപാട് പ്രതീക്ഷകൾ ആയിരുന്നു. കുട്ടിക്കാലത്തെ ഉത്സവകാല ഓർമ്മകളും, കൂട്ടുകാരുമൊത്തുള്ള അമ്പലമുറ്റത്തെ കറക്കവും ഒക്കെ മനസ്സിൽ അലയടിച്ചുകൊണ്ടേയിരുന്നു.
ശരീരം ഇവിടെ ആണെങ്കിലും മനസ്സ് മുഴുവനും അവിടെ ആയിരുന്നു. നാട്ടിൽ വളരെ വൈകി ആണ് എത്തിയതെങ്കിലും ഒരുപാട് സന്തോഷം തോന്നി.
എന്തോ നാടിൻ്റെ ചന്തം ഉത്സവ സമയം കാണാൻ വലാത്ത ഭംഗി ആണ്.
മൂന്ന് ഗംഭീരമായ ആനക്കുട്ടന്മാരും ഉത്സവത്തിന് ഉന്മേഷം പകരാൻ എത്തിയിട്ടുണ്ട്.
Comments
Post a Comment