SCHOOL INDUCTION DAY 4
ഇന്ന് നല്ലൊരു ദിനം ആയിരുന്നു. കുട്ടികളോടൊപ്പം ഉള്ള ഞങ്ങളുടെ അവസാന ദിനം. സ്കൂൾ ഇൻഡക്ഷൻ നാലാം ദിനം ഇന്ന് ഞങ്ങൾ എല്ലാവരും രാവിലെ തന്നെ നേരത്തെ എത്തി. ഇന്ന് ലോക അറബി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. കുട്ടികളുടെ അച്ചടക്ക നിയന്ത്രണത്തിന് ഞങ്ങളെയാണ് ചുമതലപ്പെടുത്തിയത്. ഒന്നാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ ഉള്ള കുട്ടികൾ അസംബ്ലിയുടെ ഭാഗമായി. അറബിയിൽ ആയിരുന്നു ഇന്നത്തെ അസംബ്ലി. വിവിധതരത്തിലുള്ള പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. വളരെ രസകരമായിരുന്നു ഇന്നത്തെ ദിനം. ശേഷം ഞങ്ങൾ റിപ്പോർട്ട് എഴുതുന്നതിനായി പോയി. അധ്യാപകരോടൊപ്പം നല്ല കുറച്ചു ചിത്രങ്ങൾ പകർത്തി. ശേഷം പല അധ്യാപകരും ക്ലാസുകളിലേക്ക് മടങ്ങി. ഇന്നെനിക്ക് എട്ടാം ക്ലാസിലെ ബയോളജി 'റീപ്രൊഡക്ഷൻ ഇൻ അനിമൽസ്' എന്ന പാഠഭാഗത്തെ ബന്ധപ്പെടുത്തി ഒരു ടെസ്റ്റ് പേപ്പറിന് വേണ്ട ചോദ്യവും ഉത്തരവും തയ്യാറാക്കുന്നതിനായി ചുമതല കിട്ടി കഴിവിന്റെ പരമാവധി ശ്രമം നടത്തി നല്ലൊരു ചോദ്യം ഷീബ മിസ്സിന് തയ്യാറാക്കി കൊടുത്തു. ഒരുപാട് സന്തോഷം തോന്നി. ഉച്ചയ്ക്ക് ശേഷം കുട്ടികൾക്ക് മധുര വിതരണം നടത്തി. അധ്യാപകരോടൊപ്പം സന്തോഷ സംഭാഷണം നടത്തി. വൈകുന്നേരം വീടുകളിലേക്ക് മടങ്ങി.
Comments
Post a Comment