SCHOOL INDUCTION DAY 3
ഇന്ന് നല്ലൊരു ദിനം ആയിരുന്നു. സ്കൂൾ ഇൻഡക്ഷൻ പരിപാടിയുടെ മൂന്നാം ദിനം. രാവിലെ കോറിഡോർ പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു. കുട്ടികൾ എല്ലാവരും വളരെ പുഞ്ചിരിയോട് കൂടിയും സന്തോഷത്തോടുകൂടിയും ആണ് ഞങ്ങളെ വരവേറ്റത്. രണ്ടാമത്തെ പിരീഡ് എനിക്ക് മൂന്നാം ക്ലാസ് കൈകാര്യം ചെയ്യാൻ കിട്ടി. കുട്ടികൾ ഒരുപാട് പ്രതീക്ഷയോടെയാണ് ഞങ്ങളെ ഓരോരുത്തരെയും കാത്തിരിക്കുന്നത്. ക്ലാസിൽ കയറുമ്പോൾ തന്നെ പേനയും അവരുടെ കയ്യിലുള്ള കുഞ്ഞു കുഞ്ഞു സാധനങ്ങളും സമ്മാനം എന്ന നിലയിൽ ഞങ്ങളുടെ കൈകളിലേക്ക് അവർ വച്ചു തരാറുണ്ട്. ശേഷം ഇന്ന് പത്താം ക്ലാസിലെ ബയോളജി റിവിഷൻ ക്ലാസ്സിൽ ഭാഗമാകാൻ കഴിഞ്ഞു. ടീച്ചറിന്റെ പഠനരീതിയും കുട്ടികളുടെ പ്രതികരണവും നിരീക്ഷിക്കാൻ കഴിഞ്ഞു. അതുകഴിഞ്ഞ് ഉച്ചയ്ക്കുള്ള ഭക്ഷണത്തിനുശേഷം ഒരുമിച്ചുള്ള ഒരു ഫോട്ടോ കൂടി പകർത്തി. ഇന്ന് മറ്റു ടീച്ചേർസുമായി നല്ലൊരു സംസാരം പങ്കുവെക്കാൻ കഴിഞ്ഞു. ബയോളജി ടീച്ചർ ഷീബ എനിക്ക് പൈനസിന്റെ ഒരു കോൺ നൽകി. അധ്യാപകർ വളരെ സ്നേഹത്തോടുകൂടിയാണ് പെരുമാറിയിരുന്നത്. വൈകുന്നേരം കുട്ടികളുമായുള്ള നല്ല സംഭാഷണങ്ങൾക്ക് ശേഷം വീടുകളിലേക്ക് മടങ്ങി.
Comments
Post a Comment