SCHOOL INDUCTION DAY 2

ഇന്ന് വളരെ സന്തോഷമുള്ള ദിവസമായിരുന്നു. ഇന്ന് എനിക്ക് ക്ലാസ് എടുക്കാൻ പ്രത്യേകിച്ച് അവസരം ഒന്നും കിട്ടിയില്ല. രാവിലെ തന്നെ ഒപ്പിട്ട ശേഷം ക്ലാസുകൾ സന്ദർശിച്ചു. വിവിധ ലാബുകളിൽ പോയി വിവരങ്ങൾ ശേഖരിച്ചു. കുട്ടികളുമായി നല്ലൊരു ചർച്ച ഉണ്ടായിരുന്നു .ശേഷം സ്കൂളിലെ വിവിധ മേഖലകളിൽ തൊഴിൽ നോക്കുന്ന സെക്യൂരിറ്റി, ലാബ് വർക്കർ, ലൈബ്രറിയൻ, കമ്പ്യൂട്ടർ ലാബിലെ ടീച്ചർ എന്നിവരുമായി സംസാരിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ശേഷം ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികയുമായി നല്ലൊരു സംസാരം നടത്താൻ കഴിഞ്ഞു. ഒരുപാട് അനുഭവങ്ങൾ പങ്കുവെച്ചു. സ്കൂളിലെ കായികാനന്തര കുട്ടികളുടെ മികവുകൾ പങ്കുവെച്ചു. അധ്യാപിക എന്ന നിലയിൽ ഉള്ള അനുഭവങ്ങളും പങ്കുവെച്ചു. ശേഷം സ്കൂളിലെ ആർട്ട് സാറുമായി നല്ലൊരു സംസാരം ഉണ്ടായി. ആറാം ക്ലാസിലെ ആർട്ട് ക്ലാസിൽ ഭാഗമാകാൻ കഴിഞ്ഞു. കുട്ടികൾക്ക് പഠനത്തോടൊപ്പം പല മേഖലകളിലും മികവുപുലർത്താൻ കഴിയുമെന്ന് ഇത്തരത്തിലുള്ള ക്ലാസിലൂടെ മനസ്സിലാക്കാൻ കഴിയുന്നു. കുട്ടികൾ വളരെ ആഹ്ലാദത്തോടും ഉന്മാദത്തോടും കൂടിയാണ് ഓരോ ക്ലാസുകളും പങ്കെടുക്കുന്നത്.

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS