SCHOOL INDUCTION DAY 1
ഇന്ന് ഡിസംബർ 13 , ചൊവ്വ
സ്കൂൾ ഇൻഡക്ഷൻ ആരംഭിച്ചു. ഇന്ന് corodova public school ലെ ഞങ്ങളുടെ ആദ്യത്തെ ദിനം. 12 പേർ അടങ്ങുന്ന ഒരു സംഘം ആയിട്ടാണ് ഞങ്ങൾ സ്കൂളിൽ എത്തിയത്. Shehnaaz ആയിരുന്നു ഞങ്ങളുടെ ടീം ലീഡർ.ആദ്യം തന്നെ ക്ലാസ്സുകൾ പരിചയപെടുന്നതിനായി പോയിരുന്നു. വളരെ നല്ലൊരു അനുഭവം ആയിരുന്നു. കുട്ടികൾ വളരെ നല്ല പ്രതികരണം ആയിരുന്നു. Pre KG മുതൽ പ്ലസ് ടൂ വരെ ഉള്ള വിദ്യാർത്ഥികൾ ഉൾപെടുന്ന വിദ്യാലയം. ഉച്ച വരെ ഉള്ള സമയം സ്കൂൾ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും, ലാബുകൾ സന്ദർശിക്കുകയും, അനുബന്ധ അധ്യാപകരോട് സംസാരിക്കുകയും ചെയ്തു. ലൈബ്രറി സന്ദർശിച്ചു. ഉച്ചയ്ക്ക് കുട്ടികളോടൊപ്പം ഗ്രൗണ്ടിൽ ആയിരുന്നു. മൂന്നാം ക്ലാസുകാരോടൊപ്പം സമയം പങ്കുവെച്ചു. ഉച്ചക്ക് ഭക്ഷണത്തിന് ശേഷം ഒന്നാം ക്ലാസ്സിലേക്ക് ആണ് പോയത്. അവരോടൊപ്പം ആടിയും പാടിയും നല്ല രസം തോന്നി. ഒരുപാട് നാളുകൾക്ക് ശേഷം ക്ലാസ്സ് മുറികളിൽ കുട്ടികളോടൊപ്പം.... പിന്നിട് അഞ്ചാം ക്ലാസ്സിലെ ഇംഗ്ലീഷ് ക്ലാസ്സിൽ ഇരിക്കുകയുണ്ടായി ..കുട്ടികൾ വളരെ കുസൃതി ഉള്ളവരാണ്. നല്ല രസമാണ് അവരുടെ സംസാരം കേൾക്കാൻ...ഓരോ ചോദ്യങ്ങൾ കേൾക്കാൻ...ഏറ്റവും അവസാനത്തെ പിരീഡ് ഒമ്പതാം ക്ലാസ്സിൽ പഠിപ്പിക്കാൻ അവസരം കിട്ടി.. കുട്ടികളോടൊപ്പം. സംസാരിച്ചു. ചെറിയ ചർച്ചകൾ നടത്തി. എല്ലാവരും നല്ല പ്രതികരണം ആയിരുന്നു.
നല്ലൊരു ദിനം...ആദ്യത്തെ ഇൻഡക്ഷൻ ദിനം...❣️
ടീം corodova
Comments
Post a Comment