കൂടെ......
കൂടെ നടക്കാൻ ഒരാളെ കിട്ടുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.
എന്നാലും കൂടെ നടന്നിട്ടും നമ്മളെ മനസ്സിലാക്കാതെ പോയ ചിലർ ....
അവരെ പറ്റി എന്ത് പറയും...
ഇന്നത്തെ ശബ്ദം അവർക്കുള്ളതാണ്....
മുൻപിൽ നടന്നാലും പുറകിൽ നടന്നാലും
ഒരുവൻ്റെ മനസിലോടുന്ന വിങ്ങലിൻ്റെ താളം അറിഞ്ഞ് അവനെ വാരി പുണരുന്നത് വളരെ സന്തോഷം പകരുന്ന ഒന്നാണ്.
അത് വിങ്ങുന്നവനെ സംബന്ധിച്ചോളം വിശക്കുന്നവന് ഒരു പത്രം കഞ്ഞി കിട്ടുന്നത് പോലെയും.
ഉള്ളിലെ വിങ്ങലിനെ മായ്ച്ച് അവിടെ വർണ്ണം മെഴുകാൻ അവനു കഴിഞ്ഞാൽ അത് അതിലേറെ മനസ്സ് നിറക്കും...
തോളത്ത് കയറ്റുന്ന ചുമട് പോലെ ഭാരങ്ങൾ എത്ര വന്നാലും തോളത്ത് തട്ടി കൂടെ നിർത്താനും, കൂടെ നിൽക്കാനും ഒരുവൻ ഉണ്ടെങ്കിൽ പിന്നെന്ത് വേണം നിനക്ക് വിങ്ങുവാൻ......
കാലങ്ങളായി അവൻ കൂടെ ഉണ്ടായിരുന്നെങ്കിലും നിൻ്റെ തുറന്ന പുസ്തകത്തിലെ താളുകൾ മറിക്കാനോ, നിന്നിലെ കവിതയെ അറിയാനോ അവന് തോന്നിയതേ ഇല്ലായിരിക്കാം...
അതുകൊണ്ടാവുമല്ലോ നീ കൊടുത്ത പുസ്തകങ്ങളൊക്കെയും അവൻ്റെ മുറിയിലെ മൂലയിലെ തട്ടിൽ പൊടി പിടിച്ചിരുന്നു പോയതു ......
Comments
Post a Comment