മണ്ണിനും ഒരു ദിനം ...🌱

ഇന്ന് ഡിസംബർ 5,  ലോക മണ്ണ് ദിനം..

           എല്ലാ ദിവസത്തെയും പോലെ ആണ് ഇന്നും ക്ലാസ്സുകൾ ആരംഭിച്ചത്. ആദ്യത്തെ ഓപ്ഷണൽ ക്ലാസ്സിൽ ഇന്നത്തെ ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ചർച്ച ചെയ്തു. ശേഷം മായ മിസ്സിൻ്റെ ക്ലാസ്സ് ആയിരുന്നു. Culture നെ പറ്റി ആയിരുന്നു ഇന്നത്തെ ചർച്ച . ജോജു സാറിൻ്റെ ക്ലാസ്സിലെ സെമിനാർ അവതരണങ്ങൾ ഉണ്ടായിരുന്നു.

          ഉച്ചയ്ക്ക് നാച്ചുറൽ സയൻസ് വിഭാഗം സംഘടിപ്പിച്ച  മണ്ണ് ദിനത്തെ ആസ്പദമാക്കി ഒരു ചെറിയ പ്രദർശനവും ചെറിയൊരു അവതരണവും ഉണ്ടായിരുന്നു. അവതരണത്തിൽ അഗസ്റ്റിൻ മാത്യൂ എന്ന റിസർചർ കൊണ്ട് വന്ന ഒരു തിയറി അവതരിപ്പിച്ചു. " DEFORESTATION AND AFFORESTATION BENEFITS & THEIR EFFECTS ON SOIL EROSION " ഇതായിരുന്നു തിയറിയുടെ ഇതിവൃത്തം. M. Ed വിഭാഗം മേധാവി ആയിരുന്നു ഇന്നത്തെ ഞങ്ങളുടെ പരിപാടി തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തത്. ഒട്ടുമിക്ക എല്ലാ അധ്യാപകരും ഞങ്ങളുടെ ക്ലാസ്സ് അധ്യാപികയായ ഷൈനി മിസ്സിൻ്റെയും എല്ലാ വിദ്യാർത്ഥികളുടെയും സാന്നിധ്യം ഉണ്ടായിരുന്നു. 
           ഇന്നത്തെ മണ്ണ് ദിന പരിപാടി.
വളരെ നല്ല രീതിയിൽ തിയറി അവതരണം നടത്തി. വിവിധ തരത്തിലുള്ള മണ്ണുകളുടെ പ്രദർശനവും ഉണ്ടായിരുന്നു. കേരളത്തിലെ വിവിധ മണ്ണിനങ്ങളുടെ ഒരു ചാർട്ടും പ്രദർശിപ്പിച്ചു.

        ഇന്നത്തെ വിവിധ മണ്ണിനങ്ങളുടെ പ്രദർശനം 
        ഇന്നത്തെ ഞങ്ങളുടെ നോട്ടീസ് ബോർഡ് 

നല്ലോരു ദിനം...
മണ്ണിനും ഒരു ദിനം.....🌱❤️

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS