ANTI CORRUPTION DAY
ഇന്ന് ഏറ്റവും പ്രധാനപെട്ട ഒരു ദിനം ആയിരുന്നു. അഴിമതി രഹിത ലോകത്തിലേക്കായി അഹ്വാനം ചെയ്യപ്പെടുന്ന ദിനം. അതിൻ്റെ ഭാഗമായി നാച്ചുറൽ സയൻസ് വിഭാഗക്കാർ ഒരുക്കിയ ഒരു പ്രത്യേക പരിപാടി ഉണ്ടായിരുന്നു. അഴിമതിരഹിതം ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് ചുമരിൽ കൈകൾ പതിപ്പിക്കുന്ന ഒരു കാമ്പയിൻ. പ്രിൻസിപ്പൽ ഉദ്ഘാടനം നിർവഹിച്ചു. എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കാളി ആയി.
ശേഷം സോഷ്യൽ സയൻസ് വിഭാഗം നേതൃത്വം നൽകിയ മെഗാ ക്വിസ് മത്സരം ഉണ്ടായിരുന്നു. എല്ലാ കുട്ടികളും ഒരുപോലെ പങ്കാളികൾ ആയി. ഇംഗ്ലീഷ് വിഭാഗത്തിലെ ടീം ആയിരുന്നു ഒന്നാം സമ്മാനം കിട്ടിയത്. മാത്തമാറ്റിക്സ് വിഭാഗം രണ്ടാം സ്ഥാനവും, ഫിസിക്കൽ സയൻസ് വിഭാഗം മൂന്നാം സമ്മാനവും കരസ്ഥമാക്കി.
ഉച്ചകഴിഞ്ഞ് ഇംഗ്ലീഷ് വിഭാഗക്കാരുടെ treasure hunt മൽസരം ഉണ്ടായിരുന്നു. നാച്ചുറൽ സയൻസ് വിഭാഗം സീനിയേഴ്സ് ഒന്നാം സ്ഥാനത്തെത്തി. വളരെ രസകരമായിരുന്നു പരിപാടി.
വൈകുന്നേരം മായ മിസ്സിൻ്റെ ക്ലാസ്സ് ഉണ്ടായിരുന്നു. ശേഷം പ്രിൻസിപ്പൽ സാറിൻ്റെയും ബിന്ദു മിസ്സിൻ്റെയും നേതൃത്വത്തിൽ തിങ്കൾ മുതൽ ഉള്ള സ്കൂൾ ഇൻഡക്ഷൻ വേണ്ട നിർദേശങ്ങൾ നൽകി.
എല്ലാത്തിനുമൊടുവിൽ അന്ന് ബാക്കി വെച്ച തൈകൾ നട്ടു. ഇതിനിടയിൽ രണ്ടു മുളക് തൈകൾ അവരുടെ വരവ് അറിയിച്ച് രണ്ടു കുട്ടി മുളകുകൾ സമ്മാനിച്ചു. ഒരുപാട് സന്തോഷം തോന്നി.
ഒരുപാട് കര്യങ്ങൾ ഇന്ന് ഉണ്ടായിരുന്നു.
നല്ലോരു ദിനം .❤️

Comments
Post a Comment