എൻ്റെ വിദ്യാലയം....❣️

05/ 11/ 2022  - ശനി

     സ്കൂൾ മുറ്റം ഇന്ന് 
     
        ഈ ഇടക്കാലത്ത് എൻ്റെ ജീവിതത്തിൽ ഇത്രയും സന്തോഷം തോന്നിയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം എന്നെ ഞാൻ ആക്കി എടുത്ത, എനിക്ക് പ്രാഥമിക വിദ്യകൾ പകർന്നുതന്ന എൻ്റെ പൂർവ്വ വിദ്യാലയം; ഗവ. എൽ. പി. എസ്. ഒറ്റശേഖരമംഗലം.. അവിടേക്ക് ഞാൻ ഇന്ന് പോവുകയുണ്ടായി. പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് ഉള്ള കാഴ്ചകൾ അല്ലെങ്കിലും എൻ്റെ അധ്യാപകരുടെ മുഖങ്ങൾക്ക് മാറ്റം ഇല്ലായിരുന്നു. എൻ്റെ പ്രഥമ അധ്യാപകൻ അജയകുമാർ സാറിനൊപ്പം കുറച്ച സമയം ചിലവഴിക്കാൻ സാധിച്ചു. ഒരുപാട് കൊച്ചു കൊച്ചു ഓർമ്മകൾ പങ്കുവെച്ചു. ഒരുപാട് പുഞ്ചിരികൾ ജനിച്ചു... ഒരുപാട് സന്തോഷം തോന്നി. എന്നെയും എൻ്റെ പേരും ഇപ്പോഴും ഓർത്തെടുക്കാൻ ശ്രമിച്ച എൻ്റെ ടീച്ചർമാരെ കണ്ടപ്പോഴും ഒരേ സമയം സന്തോഷവും കണ്ണും നിറഞ്ഞു...പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒരു സുഖം ആ വിദ്യാലയ മുറ്റത്ത് നിന്നും കിട്ടുന്നുണ്ടായിരുന്നു. സ്കൂൾ മുറ്റത്തിൻ്റെ ഒത്ത നടുവിൽ അന്ന് വിടർന്നു നിന്ന ആൽമരം ഞങ്ങളുടെ ആൽമരം ഇന്ന് മുത്തശ്ശി ആയിരിക്കുന്നു. 
    ആൽ മുത്തശ്ശി അന്നത്തെ ചിത്രം (2008-09)
     ആൽ മുത്തശ്ശി ഇന്ന്

ഒരുപാട് വ്യത്യാസം അവളിലും ഉണ്ടായി കഴിഞ്ഞിരിക്കുന്നു. 
      ഞാൻ എൻ്റെ മൂന്നാം ക്ലാസ്സിൽ ആണ് ആദ്യം കയറി ഇരുന്നത്. അന്ന് ക്ലാസ്സ് മുറിയിൽ ഇരിക്കുമ്പോൾ ജനലകൾക്കിടയിലൂടെ കാണുമായിരുന്ന തെങ്ങിലെ ഓലയുടെ കാറ്റിലെ ചാഞ്ഞാട്ടവും, തൊട്ടപ്പുറത്തെ വയലിലെ കിളക്കലിൻ്റെയും, നടീലിൻ്റെയും ബഹളവും ഒക്കെ ഇന്നും അലയടിക്കുന്നുണ്ടായിരുന്നു.. എന്തോരം ഓർമ്മകളാണിവിടെ.. ഒന്നുമല്ലയിരുന്ന ദേവികയെ എന്തൊക്കെയോ ആക്കി എടുത്ത എൻ്റെ വിദ്യാലയം.. പാട്ട് പാടാനും, ലീഡർ ആവാനും, നൃത്തം ചെയ്യാനും ഒക്കെ പഠിപ്പിച്ച എൻ്റെ വിദ്യാലയം. എത്ര പേർക്ക് ഉണ്ടാവും ഇതുപോലെ ഒക്കെ ഉള്ള ഓർമ്മകൾ. മനസ്സിനെ തണുപ്പിക്കാൻ വരെ കെൽപ്പുള്ള നല്ല ഓർമ്മകൾ. 
      വൈകുന്നേരം സ്കൂൾ മുറ്റത്തിൻ്റെ പടി ഇറങ്ങുമ്പോൾ ഞാൻ ഓർത്തത് ഇത്ര മാത്രം, 
ഓരോ വിദ്യാലയവും ഓരോ കുട്ടികൾക്കും പല ഓർമ്മകളും പല അനുഭവങ്ങളും ആണ് നൽകുന്നത്. ഓരോ കുട്ടിക്കും ഓർക്കാൻ ഇഷ്ടമുള്ള ഓർമ്മകളിലെ ഒരു നല്ല അധ്യാപികയായി മാറുക.. മാറാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയും പ്രതീക്ഷയും..
പൊതുവിദ്യാലയത്തിൽ ചേർത്ത അമ്മക്കും അച്ഛനും നന്ദി, 

" മധുരിക്കും ഓർമ്മകളെ ......
കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ ...."

നല്ല ഓർമ്മകളുടെ മുറ്റമേ... നല്ല ഓർമ്മകളുടെ മുഖമേ നിനക്ക് നന്ദി.....❣️🌻

     സ്കൂൾ മുറ്റം അന്ന് (2008-09)
     സ്കൂൾ മുറ്റം ഇന്ന്

   2009 ലെ അധ്യാപക ദിനത്തിൽ കുട്ടികൾ തന്നെ സംഘടിപ്പിച്ച സ്കൂളിലെ "അധ്യാപകദിന പ്രാധാന്യം" എന്ന വിഷയത്തിലെ സെമിനാറിൻ്റെ ഒരു ഓർമ്മ ചിത്രം ( 2009- 10) , (എനിക്ക് സ്വാഗത പ്രസംഗം ആയിരുന്നു....)

 സ്കൂൾ മാഗസിനിൽ പ്രസിദ്ധീകരിച്ച ഞാൻ എഴുതിയ കഥ.....(2009-10)
സ്കൂൾ മാഗസിനിൽ പ്രസിദ്ധീകരിച്ച എൻ്റെ കവിത...(2009-10).
     അന്നത്തെ എൻ്റെ പ്രഥമാധ്യാപകൻ 
     അന്നത്തെ എൻ്റെ അധ്യാപകർ 

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS