ശുഭദിനം....❣️🌻
ഇന്നത്തെ ദിനം വളരെ പ്രത്യേകത ഉള്ളതായിരുന്നു. രാവിലെ തന്നെ ഷൈനി മിസ്സിൻ്റെ ഓപ്ഷണൽ പിരിയഡ് ആയിരുന്നു. ശേഷം ആൻസി മിസ്സിൻ്റ ക്ലാസ്സും , അത് കഴിഞ്ഞ് ജോജു സാറിൻ്റെ ക്ലാസ്സ് ആയിരുന്നു. നവമാധ്യമങ്ങൾ എന്ന വിഷയത്തിൽ ഒരു ചർച്ച നടത്തി..ഞങ്ങളെ ആറു ഗ്രൂപ്പുകൾ ആയി തിരിച്ച് ചർച്ചകൾ തുടങ്ങി. ഇന്ന് ഞങ്ങൾക്ക് കിട്ടിയത് "നവമാധ്യമങ്ങൾ ഗുണങ്ങൾ ദോഷങ്ങൾ വിദ്യാഭ്യാസരംഗത്തെ സ്വാധീനം" എന്നത് ആയിരുന്നു. അവ നല്ല രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. വളരെ നല്ലൊരു ചർച്ചയായി തോന്നി..എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാൻ ഉള്ള അവസരങ്ങൾ കിട്ടി. ഉച്ചയ്ക്കുള്ള ഭക്ഷണത്തിന് ശേഷം മായ മിസ്സിൻ്റെ ക്ലാസ്സ് ആയിരുന്നു. Sociological view in Indian culture എന്ന വിഷയത്തിൽ നല്ലൊരു ചർച്ച നടന്നു. പിന്നീട് ലൈബ്രറി പിരിയഡ് ആയിരുന്നു.
ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പരിപാടി social swetting programme ഭാഗമായി നാച്ചുറൽ സയൻസ് വിഭാഗക്കാരുടെ നേതൃത്വത്തിൽ കോളേജിൽ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കുക എന്നതായിരുന്നു. എല്ലാ വിദ്യാർത്ഥികളുടെയും സഹായത്തോടെ ഇന്ന് വൈകുന്നേരം പ്രിൻസിപ്പൽ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. വളരെ നല്ലൊരു പരിപാടി ആയിരുന്നു. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തി വളരെ നല്ല രീതിയിൽ സംഘടിപ്പിച്ചു. എല്ലാവരും വളരെ സന്തോഷത്തോടെ പരിപാടി ചെയ്തു. ജോർജ് സാറും നദാനിയൽ സാറും ആയിരുന്നു തൈകൾ എത്തിച്ചത്. ശേഷം എല്ലാ കുട്ടികളുടെയും നേതൃത്വത്തിൽ വിറക് ശേഖരണം നടത്തി. സുരക്ഷിതമായ രീതിയിൽ അതിനെ വെക്കാൻ ഉള്ള ശ്രമങ്ങൾ ആയിരുന്നു. വളരെ നല്ല രീതിയിൽ എല്ലാവരും ചേർന്ന് അത് ചെയ്തു തീർത്തു. എല്ലാത്തിനും ഒടുവിൽ എല്ലാവർക്കുമായി ജോജു സാറിൻ്റെ വക കൈതച്ചക്ക വിതരണവും ഉണ്ടായിരുന്നു.
വളരെ വലിയ പ്രതീക്ഷയോടെ ആരംഭിച്ച ഒരു സംരംഭമാണ് ഞങ്ങളുടെ പച്ചക്കറി തോട്ടം. വിജയകരമായിപൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീകഷയുമായി പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങുന്നു..
ശുഭദിനം ...❣️
Comments
Post a Comment