ഓർമ്മകളിൽ
ഓർമ്മകൾ അത് മധുരമാവുന്നത് ഓർക്കുമ്പോൾ അവ പുഞ്ചിരികൾ സമ്മാനിക്കുമ്പോൾ ആണ്. സ്കൂളുകളും കോളേജുകളും നമുക്ക് ഇപ്പോഴും പ്രിയപെട്ടതാവുന്നത് നാം അവിടെ നിന്നും പടി ഇറങ്ങുമ്പോൾ ആണ്. കാലങ്ങൾക്ക് ശേഷം അതിൻ്റെ പടിവാതിൽക്കൽ മുന്നിലൂടെ പോകുമ്പോൾ ഒന്നു എത്തി നോക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു തരം സന്തോഷമെന്നോ മനസ്സിൻ്റെ തുള്ളൽ എന്നോ പറയാം. അത്തരം ഓർമ്മകൾ ഇന്നും മനസ്സിൻ്റെ ചെറിയ താളുകളിൽ കുറിക്കപ്പെട്ടു കിടപ്പുണ്ടാവും.
ഇന്ന് ഞാൻ എൻ്റെ യൂണിവേഴ്സിറ്റി കോളേജിൽ എത്തിയപ്പോൾ എനിക്ക് ഉണ്ടായ ഒരു തരം അനുഭവം ആയിരുന്നു തൊട്ടു മുന്നേ ഞാൻ പറഞ്ഞത്. ഓർമ്മകൾക്ക് രസം പകർന്നത് എൻ്റെ സഹപാഠികളായ സുഹൃത്തുക്കളും...
നല്ലൊരു ദിനം ....
യൂണിവേഴ്സിറ്റി കോളേജിൽ നിന്നും യാത്രയയപ്പ് നല്കി പടിയിറങ്ങിയ ദിനം...
Comments
Post a Comment