ശുഭദിനം....❣️🌻
രാവിലെ 9 മണിക്ക് തന്നെ കോളേജിൽ എത്തി. ആദ്യത്തെ പിരീഡ് ഓപ്ഷണൽ ആയിരുന്നു. കഴിഞ്ഞ ദിവസത്തെ graduation പരിപാടി വളരെ വിജയകരമായി ചെയ്യാൻ കഴിഞ്ഞതിൽ ഷൈനി മിസ്സ് ഞങ്ങളെ എല്ലാവരെയും അഭിനന്ദിച്ചു... പ്രിൻസിപ്പാളിൻ്റെ വക ഇന്ന് ലഡ്ഡു കൊണ്ട് തന്നു...പരിപാടി ഗംഭീരമാക്കിയതിൽ അഭിനന്ദനങ്ങൾ നൽകി. പിന്നീട് മായ മിസ്സിൻ്റെ ക്ലാസ്സ് ആയിരുന്നു. വേദങ്ങളെ പറ്റി ചെറിയൊരു ചർച്ച നടത്തി. ശേഷം ജോജു സാറിൻ്റെ ക്ലാസ്സ് ആയിരുന്നു. ഒരു മികച്ച ICT അധ്യാപിക എങ്ങനെ ആയിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു തന്നു. ഉച്ചക്കുള്ള ഇടവേള കഴിഞ്ഞ് ആൻസി മിസ്സിൻ്റെ ക്ലാസ്സ് ഉണ്ടായിരുന്നു. രണ്ടാമത്തെ അധ്യായം കഴിഞ്ഞു...നാളെ മുതൽ ഞങ്ങളുടെ സെമിനാർ ആണെന്ന് മിസ്സ് ഓർമ്മപ്പെടുത്തി. ഇന്ന് പുതിയൊരു പുസ്തകം വായിക്കാൻ എടുക്കണം എന്ന് തീരുമാനിച്ചു. അവസാനത്തെ പിരീഡ് ലൈബ്രറിക്ക് ശേഷം ഞങ്ങളുടെ ക്ലാസിൻ്റെ പുതിയ ഒരു പ്രവർത്തനം ആയ 'medicinal plant garden' ചെയ്യുന്നതിനുള്ള പ്ലാനിംഗ് ആയിരുന്നു. ഇന്ന് മൂന്ന് ചെടികൾ കൊണ്ട് വന്നു അതിനു വേണ്ട ശുശ്രൂഷകളും ചെയ്തു. വൈകുന്നേരം ഒരുപാട് തൃപ്തി തോന്നിയ ഒരു ദിവസമായി തോന്നി ഇന്ന്. വൈകുന്നേരം ലൈബ്രറി പോയി ' ടോട്ടോ ചാൻ ' പുസ്തകം എടുത്തു. ഒരുപാട് നാളായി അത് വായിക്കണം എന്ന് കരുതിയതായിരുന്നു...
നല്ലൊരു ദിനം ...
Comments
Post a Comment