" ന്നാ താൻ ഫ്രേഷേഴ്സ് കൊടു "
November 11 - Friday / Freshers day
ഒരുപാട് ഓർത്തു വെക്കാനുള്ള നല്ല ഓർമ്മകളാണ് ഇന്നത്തെ ഫ്രേഷേസ് ഡേ നമുക്ക് സമ്മാനിച്ചത്. രാവിലെ 10 മണിക്ക് തന്നെ ആരംഭിച്ച പരിപാടി വളരെ കൃത്യതയോടെ സമയബന്ധിതമായി തീർക്കാൻ അവർക്ക് കഴിഞ്ഞു. ഒരുപാട് പരിപാടികളും, ടാസ്കുകളുമായി വളരെ വിപുലമായ ഒരു പരിപാടിയായി മാറി ഇന്നത്തെ ഫ്രേഷേഴ്സ്. എല്ലാ കുട്ടികൾക്കും ഒരുപോലെ പങ്കാളിത്തം ഉറപ്പാക്കിയിരുന്നു. എനിക്ക് മുഖത്ത് ഭാവ വ്യത്യാസം ഇല്ലാതെ നാരങ്ങ കഴിക്കാൻ ആയിരുന്നു കിട്ടിയത്. വളരെ നന്നായി ചെയ്യാൻ കഴിഞ്ഞു. ഡാൻസും, മോണോആക്ടും, പാട്ടും ഒക്കെ ആയി സീനിയേഴ്സ് പരിപാടി നല്ല രീതിയിൽ അവസാനിപ്പിച്ചു.
Comments
Post a Comment