കേരളീയം....🌻❤️

ഇന്നത്തെ ദിവസത്തിൻ്റെ പ്രത്യേകത ആരും പറയാതെ തന്നെ എല്ലാർക്കും അറിയാം... അറുപത്തി ആറാമത് കേരളപിറവി. എല്ലാ ദിവസത്തെയും പോലെ നല്ലൊരു ദിനത്തിനായുള്ള പ്രതീക്ഷയുമായി കോളേജിൽ എത്തി.. ആദ്യത്തെ ജോജു സാറിൻ്റെയും പിന്നീട് മായ മിസ്സിൻ്റെയും ക്ലാസ്സുകൾക്ക് ശേഷം ക്ലാസ്സ് ബുള്ളറ്റ് ബോർഡ് ക്രമീകരണങ്ങൾക്കായി തയാറെടുപ്പു നടത്തി...വളരെ നല്ല രീതിയിൽ തയാറാക്കി...ഉച്ചക്ക് ശേഷം ക്ലാസ്സ് ടൂട്ടറിൻ്റെ നേതൃത്വത്തിൽ ഞങ്ങളുടെ കേരളപിറവി ദിനാഘോഷം "കേരളീയം"  ഉദ്ഘാടനം നടത്തി.. നല്ലൊരു കേരളഗാനം അവതരിപ്പിക്കാൻ സാധിച്ചു.. നല്ലൊരു നൃത്തവതരണം ഉണ്ടായിരുന്നു.. കേരളപിറവിയുടെ ഐതീഹ്യം അവതരിപ്പിച്ച് കൊണ്ട് നല്ലൊരു സംഭാഷണവും ഇടയിൽ ചേർത്തു.. ഓരോ കൂട്ടുകാരും ഈ ദിനത്തിൽ കൊണ്ട് വന്ന അവരവരുടെ ക്രിയാത്മകമായ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും നല്ല അവതരണം നടത്തുകയും ചെയ്തു. ഒരുമിച്ച് ഉള്ള ഒരു ഓർമ്മപകർത്തലിന് ശേഷം എല്ലാവരും ഇന്നത്തേക്ക് പിരിഞ്ഞു. വളരെ നല്ല കുറച്ചു സമയങ്ങൾ ഇന്ന് ലഭിച്ചു. 
സന്തോഷം 
സ്നേഹം മാത്രം .,❣️

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS