65th graduation ceremonial day....
ഇന്ന് ഞങ്ങളുടെ സീനിയേഴ്സിൻ്റെ 65 മത് graduation ceremony ആയിരുന്നു. രാവിലെ തന്നെ എത്തി. ചെയ്യാൻ ബാക്കി വെച്ച എല്ലാ തയ്യാറെടുപ്പുകളും നടത്തി. ഒരുപാട് സന്തോഷത്തോടെ ആയിരുന്നു എല്ലാ സീനിയേഴ്സ് കോളേജിൽ എത്തിയത്. അവരുടെ മുഖത്തെ പുഞ്ചിരി ഇന്നത്തെ ഈ ദിനം എത്രത്തോളം പ്രത്യേകത ഉള്ളതാണെന്ന് അനുഭവിച്ചറിയാൻ കഴിഞ്ഞു. എല്ലാ തയ്യാറെടുപ്പുകൾക്ക് ശേഷം പരിപാടികൾ ആരംഭിച്ചു. രാവിലെ റിപ്പോർട്ട് അവതരണങ്ങളും , സർട്ടിഫിക്കേറ്റ് വിതരണവും കഴിഞ്ഞ് വളരെ നല്ല ഉച്ചഭക്ഷണത്തിന് ശേഷം വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ പരിപാടി ഉദ്ഘാടനവും graduation ceremony കഴിഞ്ഞു, നൂറുപേരും വിളക്കുകൾ തെളിയിച്ച് അവരുടെ അധ്യാപക പ്രതിജ്ഞ ചൊല്ലി.. വളരെ വലിയൊരു മുഹൂർത്തത്തിനാണ് ഞങ്ങൾ സാക്ഷ്യം വഹിച്ചത്. എല്ലാവരും വളരെ സന്തോഷത്തോടെ ആദരവോടെ പ്രതിജ്ഞ ചൊല്ലി. ശേഷം ഒരുമിച്ച് ഉള്ള ഓർമ്മ പകർത്തലിന് ശേഷം ഒന്നാം വർഷക്കാരുടെ കൾച്ചറൽ പരിപാടി ഉണ്ടായിരുന്നു. സീനിയേഴ്സും ഞങ്ങൾക്കൊപ്പം ചുവടുവച്ചു. ഒരുപാട് സന്തോഷം തോന്നിയ ദിനം.
65 th MTTC batch
Comments
Post a Comment