കവിയും കാവ്യലോകവും പിന്നെ വയലാറും.....❤️🔥
ഇതൊരു വ്യക്തിയും ജനങ്ങളുടെ മനസ്സിൽ നിലനിൽക്കുന്നുണ്ടെങ്കിൽ അതിനു രണ്ട് കാരണങ്ങൾ ഉണ്ടാകാം, ഒന്നുകിൽ അയാൾ മറ്റുള്ളവർക്ക് ചെയ്ത ഉപദ്രവത്തിൻ്റെ പേരിലോ അല്ലെങ്കിൽ ആയാൾ മറ്റുള്ളവർക്ക് ചെയ്ത ഉപകാരത്തിൻ്റെ പേരിലോ... ഇന്ന് വയലാർ അനുസമരണ ചടങ്ങിൽ സംസാരിക്കാൻ എത്തിയ സുമേഷ് കൃഷ്ണൻ ഒരു അധ്യാപകനും അതിലുപരി നല്ലൊരു കവിയും ആയിരുന്നു. വയലാർ എന്ന വ്യക്തി കാവ്യലോകത്ത് നൽകിയ സംഭാവനകൾ, കാവ്യാലോകത്തോടും സമൂഹത്തോടും അദ്ദേഹത്തിന് ഉള്ള കാഴ്ചപ്പാടുകളും ഒക്കെയാണ് അദ്ദേഹത്തിൻ്റെ കവിതകളിലൂടെ ഈ സമൂഹം കണ്ടതും കേട്ടതും.. എത്രത്തോളം അവ നമ്മളിൽ സ്വാധീനം ചെലുത്തി , അവയിൽ എത്രയെണ്ണം നമുക്ക് പ്രിയമുള്ളതായി മാറി. ഓരോ വ്യക്തിയും സമൂഹത്തെ കണ്ടിരിക്കേണ്ട കാഴ്ചപ്പാടുകൾ പോലെ ആണ് സമൂഹവും നമ്മളെ നോക്കി കാണുന്നത്.... ഓരോ കവിയും നേരംപോക്ക് പോലെ അല്ല കവിതാരചന കാണേണ്ടതെന്നും അത് ജീവിതം ആക്കുക്കയാണ് ഒരു കവി എന്ന നിലയിൽ അദ്ദേഹവും വയലാറും ഒക്കെ ചെയ്തത് എന്ന സുമേഷ് സാർ പറഞ്ഞു നിർത്തി....
Comments
Post a Comment