നല്ലൊരു ദിനം.....🌻
വളരെ നല്ലൊരു ദിനമായിട്ടാണ് രാവിലെ തന്നെ കോളേജിൽ എത്തിയപ്പോൾ എനിക്ക് തോന്നിയത്. എന്തോ അറിയില്ല വല്ലാത്തൊരു ശുഭദിനമായി തോന്നി. ഇന്ന് മുതൽ ഒന്നാം വർഷക്കാരുടെ 'talent hunt ' പരിപാടി ആരംഭിക്കുകയാണ്. അദ്യ ദിനത്തെ ക്ലാസുകൾക്ക് ശേഷം English & Malayalam വിഭാഗക്കാരുടെ talent hunt പരിപാടി ആയിരുന്നു ഇന്ന് നടന്നത്.. എല്ലാപേരും വളരെ നല്ല പ്രകടനം കാഴ്ചവെച്ചു. വളരെ സന്തോഷം തോന്നി.. മലയാളം വിഭാഗത്തിലെ കുട്ടികളുടെ ഓട്ടൻതുള്ളൽ ' ആഭാസം' , പിന്നെ അവരുടെ തന്നെ രചനകളുടെ അവതരണം ഒക്കെ വളരെ മികച്ചതായിരന്നു...ഓരോ കുട്ടിയും എത്രത്തോളം വ്യത്യസ്ഥരാണ് എന്ന് മനസിലാക്കാൻ കഴിയുന്നു.
ഓരോ മനുഷ്യരും ഈ ഭൂമിയിൽ എത്തുന്നത് പല തരം കഴിവുകളായിട്ടാണ്. മറ്റൊരാളുടെ കഴിവിൽ അസൂയപെടാനോ, അതിൽ വിഷമിക്കാനോ ഒന്നും തന്നെ ഇല്ല. നമ്മുടെ കഴിവുകളെ കണ്ടെത്തുക, അതിനെ പരിപോഷിപ്പിക്കുക.
Comments
Post a Comment