കൂടുതൽ അടുപ്പം തോന്നിയ ദിനം..... 🫂🥰
11.10. 2022 / ചൊവ്വ
ഇന്ന് മാർ തിയോഫിലസിലെ എൻറെ മൂന്നാം ദിനം.
ആദ്യത്തെ ക്ലാസ്സ് ഓപ്ഷണൽ ആയിരുന്നു. ഷൈനി മിസ്സിൻ്റെ പുഞ്ചിരി ആദ്യം തന്നെ മനസ്സിൽ സന്തോഷവും ഉന്മേഷവും ഉണർത്തി. പരസ്പരം അറിയാനും അടുക്കാനും ഒക്കെ അവസരം ഉണ്ടായ ഒരു ക്ലാസ്സ് ആയിരുന്നു ഇന്നത്തേത്. പിന്നീട് ജോജു സാറിൻ്റെ നല്ലൊരു ക്ലാസ്സ് ആയിരുന്നു കിട്ടിയത്. കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു ഇന്നത്തെ ചർച്ച. കമ്മ്യൂണിക്കേഷനിൽ നമുക്ക് ഉണ്ടായേക്കാവുന്ന തെറ്റുകളും തിരുത്തലുകളുടെ ആവശ്യകതയും ഒക്കെ സാർ പറഞ്ഞു തന്നു. 'ടെക്നോളജയുടെ സാധ്യതയും വെല്ലുവിളിയും' എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഗ്രൂപ്പ് ചർച്ചയും ഇന്ന് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ശുഭചിന്ത നൽകിയതിൽ എല്ലാവർക്കും സാറൽ നിന്നും അനുമോദനം കിട്ടി. അത് കഴിഞ്ഞ് ലൈബ്രറി ആയിരുന്നു കിട്ടിയത്. ആൻസി മാമിൻ്റെ ക്ലാസ്സ് ആയിരുന്നു ഇന്നത്തെ അവസാനത്തെ ക്ലാസ്സ്. എജ്യൂക്കേഷണൽ സൈക്കോളജി ആയിരുന്നു ഇന്നത്തെ ചർച്ചാവിഷയം. വളരെ നല്ല രീതിയിൽ ആണ് ഇന്നത്തെ ദിനം കഴിഞ്ഞത്. കോളേജ് കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ നല്ല സന്തോഷം തോന്നി.
Comments
Post a Comment