ശുഭദിനം തിയോഫിലസ് .....🌻
10. 10. 2022 / തിങ്കൾ
തിയോഫിലസിലെ എൻ്റെ ആദ്യത്തെ പഠനദിനം....
ഇന്ന് തിയോഫിലെസിൽ റഗുലർ ആയി പഠനം തുടങ്ങിയ ആദ്യത്തെ ദിവസം ആയിരുന്നു ... കോളേജിൽ വളരെ നേരത്തെ എൻ്റെ സുഹൃത്തിനോടൊപ്പം എത്തിച്ചേർന്നു... നാച്ചുറൽ സയൻസ് ക്ലാസ്സിൽ ഇന്ന് എല്ലാ കുട്ടികളും വന്നിട്ടുണ്ടായിരുന്നു. ആദ്യത്തെ 2 മണിക്കൂർ ലൈബ്രറിക്കായി കിട്ടി. പിന്നീട് ഉള്ള പിരീഡിൽ ക്ലാസ്സ് എടുത്തത് മായ മിസ്സ് ആയിരുന്നു. കരിക്കുലത്തിനെ പറ്റിയായിരുന്നു മിസ്സ് ഇന്ന് പറഞ്ഞത്. ഒരു ടീച്ചർ എങ്ങനെ ആവണം എന്നും അവരുടെ മനോഭാവത്തെ പറ്റി ഒക്കെ മിസ്സ് പറഞ്ഞു തന്നു... ഉച്ചക്കുശേഷം ആൻസി മിസ്സിൻ്റെ ക്ലാസ്സ് കിട്ടി. പലരെയും പരിചയപെട്ടു.. പിന്നീട് കിട്ടിയത് ജോജു ജോൺ സാറിൻ്റെ ക്ലാസ്സ് ആയിരുന്നു. പല തരം പസിലുകളെ പറ്റിയും , ഒരു അധ്യാപകൻ്റെ നല്ല ഗുണങ്ങളെ പറ്റിയും ഒക്കെ ഉള്ള ഒരു ഓറിയൻ്റേഷൻ ക്ലാസ്സ് ആയിരുന്നു കിട്ടിയത്. അവസാനത്തെ പിരീഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ആയിരുന്നു. സാറിൻ്റെ സഹായത്തോടെ സ്പോർട്സ് ഇക്വിപ്മെൻ്റുകൾ കിട്ടി. ഞങ്ങൾ ഗ്രൗണ്ടിലേക്ക് ഇറങ്ങി. ക്രിക്കറ്റും, ബാഡ്മിൻ്റണും ഒക്കെ കളിക്കാൻ അവസരം കിട്ടി. വളരെ നല്ല ഒരു ഒന്നാം ദിനം ആയിരുന്നു ഇന്ന് കിട്ടിയത്.
Comments
Post a Comment