മാർ തിയോഫിലസിലെ എൻ്റെ ആദ്യ ദിനം

    12/09/2022       
         
         എൻ്റെ ബ്ലോഗിംഗ് ഇന്ന്, ഇപ്പോൾ തുടങ്ങുകയാണ്...  ആദ്യാക്ഷരം കുറിച്ചത് മലയാളത്തിലെന്നതു പോലേ എൻ്റെ ആദ്യത്തെ ബ്ലോഗ് മലയാളത്തിൽ തന്നെ എഴുതി തുടങ്ങാം എന്ന് കരുതി ആരംഭിക്കുകയാണ്. 
          മൂന്ന് വർഷത്തെ ഡിഗ്രീപഠനവും 2020- 2022 കോവിഡ് ബാച്ച് എന്നരീതിയിൽ പറയപ്പെടുന്ന കേരള യൂണിവേ്സിറ്റിയുടെ ബോട്ടണി ബിരുദാനന്തര ബിരുദവും കഴിഞ്ഞാണ് ഇപ്പൊൾ രണ്ട് വർഷത്തെ ബിഎഡ് പഠനത്തിനായി മാർ തിയോഫിലസ് ബിഎഡ് ട്രെയിനിങ് കോളേജിൽ വന്നു ചേർന്നിട്ടുള്ളത്.... ടീച്ചർ ആവുക എന്നുള്ളളത് എക്കാലത്തെയും ഇഷ്ടമുള്ള സ്വപ്നം ആയതിനാൽ ഒരു വർഷവും വെറുതെ കളയാതെ തന്നെ നല്ല രീതിയിൽ പഠിച്ച് ഇപ്പോൾ ഇവിടെ എത്തി നിൽക്കാൻ കഴിയുന്നു അതിൽ ഒരുപാട് സന്തോഷവും തോന്നുന്നു. ബിയെഡിൻ്റെ ഒന്നാം ദിനം ആണ് അഡ്മിഷന് ശേഷം ആദ്യമായി ഞാൻ കോളേജിൽ എത്തുന്നത്... അദ്യ ദിനത്തെ സ്വീകരണ പരിപാടികൾ കഴിഞ്ഞ് നാച്ചുറൽ സയൻസ് ക്ലാസിലേക്ക് എത്തിയപ്പോൾ ഒരുപാട് സന്തോഷം തോന്നി .. പി ജിയുടെ ഇടയിൽ കിട്ടിയ പ്രൊവിഷണൽ അഡ്മിഷൻ ആയതിനാൽ തുടർന്ന് ക്ലാസ്സിൽ ഇരിക്കാൻ കഴിയുമോ എന്നു പോലും പേടിച്ചു... അദ്യ ദിനത്തിലെ അധ്യാപകരുമായുള്ള സംസാരം ഒരുപാട് സന്തോഷവും അതിനേക്കാൾ ധൈര്യവും തന്നു.... നല്ല ഒരുകൂട്ടം കുട്ടികളുടെയും അധ്യാപരുടെയും കൂടെ നിന്നു കൊണ്ട് ഈ രണ്ട് വർഷത്തിൽ ഒരുപാട് നല്ല അനുഭവങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നും.. നല്ലൊരു അധ്യാപകൻ അവുന്നതിലേക്കയി എല്ലാ നല്ല ഗുണങ്ങളും, നല്ല ചിട്ടകളും നേടി എടുക്കുമെന്ന് ഉറപ്പിച്ചു....

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS